കൊച്ചിയിലേക്കു പറക്കുന്നതിനു തൊട്ടുമുന്‍പ് വിമാനത്തില്‍ പുക; പരക്കം പാഞ്ഞ് യാത്രക്കാർ

മസ്കത്ത്∙ മസ്കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന് തീപിടിച്ചതിനെ തുടർന്ന് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകിൽനിന്നും പുകയുയരുന്നത് കണ്ടത്. പുക ശ്വസിച്ചു 16 പേർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി അറിയുന്നു. ആർക്കും പരുക്കില്ല.
രാവിലെ 11.30നു പുറപ്പെടാനിരുന്ന എഎക്സ് 442 വിമാനത്തിലാണ് പുക കണ്ടത്. ഇന്ത്യയിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിേയഷൻസ് അന്വേഷണം പ്രഖ്യാപിച്ചു. പറന്നുയരുന്നതിനു തൊട്ടുമുന്‍പ് എന്‍ജിനില്‍ തീ കാണുകയായിരുന്നു. ഇതോടെ എമർജൻസി വാതിലിലൂടെ പുറത്തിറങ്ങിയ യാത്രക്കാർ അവിടെനിന്ന് പരക്കം പായുന്ന വിഡിയോ ദൃശ്യം പുറത്തുവന്നു.

