ഇന്ത്യ-ദക്ഷിണാഫ്രിക്ക തിരുവനന്തപുരം ടി-20; ടിക്കറ്റ് വില്പന 19 മുതല്‍P

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി-20 മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഈ മാസം 19 മുതല്‍ ലഭ്യമാവും. ഓണ്‍ലൈന്‍ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതല്‍ ആരംഭിക്കുക. പേടിഎം ഇന്‍സൈഡറില്‍ ടിക്കറ്റുകള്‍ ലഭ്യമാവും. ഈ മാസം 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്ബര ആരംഭിക്കുക. പരമ്ബരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത് നടക്കും. അതേസമയം, തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയില്ല.
ഈ പരമ്ബരയ്ക്കുള്ള ടീം തന്നെയാണ് ടി-20 ലോകകപ്പിലും കളിക്കുക. സഞ്ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. രോഹിത് ശര്‍മ്മയാണ് ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. കെ എല്‍ രാഹുല്‍ ആണ് വൈസ് ക്യാപ്റ്റന്‍.
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം; രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കൊഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്. അശ്വിന്, വൈ. ചാഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ബി. കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

