ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍,ബലാത്സംഗം ചെയ്ത് കൊന്നതെന്ന് ബന്ധുക്കള്‍

ദില്ലി : സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ . ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നുണ്ട്
അയല്‍ ഗ്രാമത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുത്തിട്ടുണ്ട്
മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സ്കൂള്‍ ബസ് ഡ്രൈവറുടെ വീട് പൊളിച്ച് നീക്കി
മൂന്നര വയസ്സുള്ള കുഞ്ഞിനെ വാഹനത്തിനുള്ളില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത ബസ് ഡ്രൈവറുടെ വീട് അധികൃതര്‍ ഇടിച്ചുപൊളിച്ചു. പൊലീസിന്റെ നേതൃത്വത്തിലാണ് വീട് പൊളിച്ചത്. അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് വീട് പൊളിക്കുന്നതിനായി അധികൃതര്‍ പറഞ്ഞ ഔദ്യോഗിക കാരണം. ഭോപ്പാലിലെ ഷാഹ്പുരയിലാണ് ബസ് ഡ്രൈവറുടെ വീട്. വളരെ ചെറിയ ഷീറ്റിട്ട വീടാണ് ഇയാളുടേത്. ചുറ്റികയും മറ്റും ഉപയോഗിച്ചാണ്‍ണ് ഇത് ഇടിച്ച് പൊളിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം സംഭവം നടക്കുമ്ബോള്‍ ബസില്‍ കുട്ടികളുടെ ആയ കൂടി ഉണ്ടായിരുന്നു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടി വീട്ടിലെത്തിയപ്പോള്‍ ഭാഗിലുണ്ടായിരുന്ന മറ്റൊരു കൂട്ട് ഉടുപ്പാണ് മകള്‍ ധരിച്ചിരിക്കുന്നതെന്ന് അമ്മ ശ്രദ്ധിച്ചു. സംഭവത്തെ കുറിച്ച് ക്ലാസ് ടീച്ചറോടും പ്രിന്‍സിപ്പലിനോടും ചോദിച്ചപ്പോള്‍ ഉടുപ്പ് മാറ്റിയിട്ടില്ലെന്ന് അറിയിച്ചു. പിന്നീട് ജനനേന്ദ്രിയത്തില്‍ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ രക്ഷിതാക്കള്‍ കൗണ്‍സിലറുടെ അടുത്ത് കൊണ്ടുപോകുകയും അവിടെ വച്ച് ബസ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായി കുട്ടി പറയുകയും ചെയ്തു. ഇയാളാണ് കുട്ടിയുടെ ഉടുപ്പ് മാറ്റിയത്.
അടുത്ത ദിവസം സ്കൂളില്‍ പോയ രക്ഷിതാക്കള്‍ സംഭവത്തില്‍ പരാതി നല്കി. കുട്ടി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഇവര്‍ പിന്നീട് പൊലീസിലും പരാതി നല്കി. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസിപി നിധി സക്സേന പറഞ്ഞു. ആയയും വാഹനത്തിലുണ്ടായിരുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവം പുറത്തെത്താതിരിക്കാന്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കം നടന്നതായി ആരോപണം ഉയരുന്നുണ്ട്. സ്കൂളിന്റെ പങ്ക് അന്വേഷിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര പറഞ്ഞു. സംഭവത്തില്‍ പ്രതികരിക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇതുവരെയും തയ്യാറായിട്ടില്ല. നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലാണ് വിദ്യാര്‍ത്ഥി പഠിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടി വീട്ടിലേക്ക് വരുന്നതിനിടെയാണ് ക്രൂരത നടന്നത്.
15 വര്‍ഷത്തിനിടെ 25 ലൈംഗിക കുറ്റകൃത്യങ്ങള്‍, 40 കാരന്റെ കേസ് ഹിസ്റ്ററിയില്‍ ഞെട്ടി പൊലീസ്

