ഇരട്ടക്കുട്ടികളുമായി അമ്മ സഞ്ചരിച്ച സ്‌കൂട്ടര്‍ കനാലിലേക്കു മറിഞ്ഞു; 5 വയസുകാരന്‍ മരിച്ചു

തിരുവനന്തപുര∙ പാലത്തിൽനിന്നും സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് അഞ്ചുവയസ്സുകാരൻ മരിച്ചു. അമ്മയ്ക്കും ഇരട്ടസഹോദരനും പരുക്കേറ്റു. നെയ്യാറ്റിൻകരയിൽ മഞ്ജു–സുനിൽ ദമ്പതികളുടെ മകന്‍ പവിൻ സുനിൽ ആണ് മരിച്ചത്. പരുക്കേറ്റ മഞ്ജുവിനെയും മകൻ നിപിൻ സുനിലിനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ, മഞ്ജു ഇരട്ടകുട്ടികളുമായി സ്കൂട്ടറിൽ സ്കൂളിലേക്കു പോകുന്നതിനിടെ, പാറശ്ശാല ചാരോട്ടുകോണം ചെങ്കവിള റോഡിൽ മാറാടി ജംക്‌ഷനു സമീപമാണ് അപകടമുണ്ടായത്. കൈവരിയില്ലാത്ത പാലം മുറിച്ചുകടക്കവെ സ്കൂട്ടർ കനാലിലേക്ക് മറിയുകയായിരുന്നു. പവിൻ സ്കൂട്ടറിന്റെ അടിയിൽ വീണു. എൽഎംഎസ് എൽപിഎസില്‍ യുകെജി വിദ്യാർഥിയാണ് പവിൻ. മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

