KSDLIVENEWS

Real news for everyone

കുണ്ടുംകുഴിയും നിറഞ്ഞ് ചെളിക്കുളമായ റോഡ് ലൊക്കേഷനാക്കി വിവാഹത്തിനൊരുങ്ങിയ വധുവിന്റെ ഫോട്ടോഷൂട്ട്

SHARE THIS ON

മലപ്പുറം: കുണ്ടുംകുഴിയും നിറഞ്ഞ് ചെളിക്കുളമായ റോഡ് ലൊകേഷനാക്കി വിവാഹത്തിനൊരുങ്ങിയ വധുവിന്റെ ഫോടോഷൂട് വൈറലായി. മലപ്പുറം അമരമ്പലം പഞ്ചായതിലെ 15-ാം വാർഡിൽപ്പെട്ട പൂക്കോട്ട്പാടം റോഡിലാണ് കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ ഫോടോഷൂട് നടന്നത്.
സുജിഷ-സുബിന്റെ വിവാഹത്തിന്റെ ഫോടോഷൂടാണ് ചെളിക്കുളമായ റോഡിൽ നടന്നത്. ചന്തക്കുന്നിൽ നിന്നും പെരുമ്പിലാവിലേക്കുള്ള സംസ്ഥാന പാതയിൽ വെച്ചാണ് ഫോടോഷൂട് നടന്നത്. ഈ ഭാഗത്തെ മുഴുവൻ റോഡുകളും പൊട്ടിപ്പൊളിഞ്ഞ്കിടക്കുകയാണെന്ന് പൂക്കോട്ട്പാടം പഞ്ചായത് മെമ്പർ അഫീഫ കെവാർത്തയോട് പറഞ്ഞു. ഇവിടെ മലയോര ഹൈവേയുടെ വികസനം നടക്കുന്നത് കൊണ്ടാണ് റോഡ് ശരിയാക്കത്തതെന്നാണ് അധികൃതർ പറയുന്നത്. ഒരു ടു വീലറിന് പോലും സൈഡ് കൊടുത്ത് പോകാൻ കഴിയാത്ത വിധം റോഡ് നാശമായി കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!