KSDLIVENEWS

Real news for everyone

ഭാരത് ജോഡോ യാത്ര: വെള്ളമെത്തിക്കാന്‍ വൈകി, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

SHARE THIS ON

കൊല്ലം: ഭാരത് ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി താമസിക്കുന്ന പള്ളിമുക്ക് യൂനുസ് എന്‍ജിനിയറിങ് കോളേജ് വളപ്പിലേക്ക് വെള്ളമെത്തിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. വെഹിക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിജു ഗോപി എന്നിവരെയാണ് മേയര്‍ പ്രസന്ന ഏണസ്റ്റ് അേന്വഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

പേവിഷപ്രതിരോധ പരിപാടിക്ക് പോകാന്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ ഡ്രൈവര്‍മാര്‍ എത്താന്‍ വൈകി. ഈ സമയത്ത് ടാങ്കര്‍ ലോറി ജീവനക്കാരെ ഡ്രൈവറായി നിയോഗിച്ചത്രേ. ഇതോടെ ടാങ്കര്‍ ലോറി ഓടിക്കാന്‍ ആളില്ലാതായി. രാവിലെ എട്ടിന് നല്‍കാമെന്നു പറഞ്ഞ വെള്ളം ഉച്ചയ്ക്ക് ഒരുമണിക്കാണ് എത്തിച്ചത്. പണമടച്ചിട്ടും വെള്ളം നല്‍കാന്‍ വൈകിയതായി കാട്ടി യാത്ര സംഘാടകസമിതി കോ-ഓര്‍ഡിനേറ്റര്‍ അന്‍സാര്‍ അസീസ് മേയര്‍ പ്രസന്ന ഏണസ്റ്റിന് പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!