KSDLIVENEWS

Real news for everyone

എം സി ഖമറുദ്ദീൻ എം എൽ എക്കെതിരെയുള്ള കേസ് നിയമസഭാ സമിതി അന്വേഷിക്കും

SHARE THIS ON

മുസ്ലിംലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീന്റെ നിക്ഷേപ തട്ടിപ്പ്‌ നിയമസഭാ സമിതി അന്വേഷിക്കും. ഖമറുദ്ദീന്റെ തട്ടിപ്പുകൾ നിയമസഭാ സാമാജികരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നുകാട്ടി എം രാജഗോപാലൻ എംഎൽഎ നൽകിയ പരാതി, സ്‌പീക്കർ പ്രിവിലേജസ്‌ ആൻഡ്‌ എത്തിക്‌സ്‌ കമ്മിറ്റിയ്‌ക്ക്‌ വിട്ടു. കോവളം എംഎൽഎ എം വിൻസെന്റിനെതിരെ ഉയർന്ന പീഡനാരോപണവും സമിതി പരിശോധിച്ചിരുന്നു.

ഖമറുദ്ദീൻ ജ്വല്ലറി തട്ടിപ്പിലൂടെ 742 നിക്ഷേപകരിൽനിന്ന് 132 കോടി തട്ടിയെടുത്തെന്ന പരാതികളാണ്‌ സമിതി പരിശോധിക്കുന്നത്‌‌. എ പ്രദീപ്‌ കുമാർ ചെയർമാനായ ഒമ്പതംഗ സമിതിയാണ്‌ പരാതി പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!