കോൺഗ്രസ് അധ്യക്ഷപദവി ഭാരിച്ച ഉത്തരവാദിത്വം, മുന്‍ നിലപാടിൽ മാറ്റമില്ല- രാഹുൽ ഗാന്ധി

കൊച്ചി: കോൺഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് മുൻ നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്നതുൾപ്പെടേയുള്ള കാര്യങ്ങളോട് രാഹുൽ പ്രതികരിക്കാൻ തയ്യാറായില്ല. പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു തരത്തിലുള്ള വർഗീയതയും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

