കാട്ടാക്കട ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി; റിപ്പോർട്ട് നൽകാൻ നിർദേശം

കൊച്ചി∙ കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. യാത്രക്കാരോട് ഈ രീതിയിൽ പെരുമാറിയാൽ എങ്ങനെ കെഎസ്ആർടിസിയെ ആശ്രയിക്കുമെന്ന് ചോദിച്ച കോടതി, സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി

