KSDLIVENEWS

Real news for everyone

25 കോടി അടിച്ചതോടെ മാസ്ക് വച്ച് പോലും പുറത്തിറങ്ങാന്‍ ആവുന്നില്ല; വീട് മാറി താമസിക്കേണ്ട അവസ്ഥ

SHARE THIS ON


തിരുവനന്തപുരം∙ ലോട്ടറി അടിച്ചപ്പോൾ സന്തോഷമായിരുന്നെന്നും എന്നാല്‍ ഇപ്പോൾ മാസ്ക് വച്ച് പോലും പുറത്തിറങ്ങാനാകുന്നില്ലെന്നും തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ച ശ്രീവരാഹം സ്വദേശി അനൂപ്. വിഡിയോ സന്ദേശത്തിലൂടെയാണ് അനൂപിന്റെ പ്രതികരണം. ഇതുവരെ സമ്മാനത്തുക ലഭിച്ചിട്ടില്ലെന്നും ഇപ്പോൾ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണെന്നും അനൂപ് പറഞ്ഞു. TJ 750605 എന്ന ടിക്കറ്റിനാണ് ബംപറടിച്ചത്. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്.

അനൂപിന്റെ പ്രതികരണം


‘‘ലോട്ടറി അടിച്ചപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. പിടിച്ചുനിൽക്കാൻ പറ്റാത്തത്ര സന്തോഷമായിരുന്നു. പക്ഷേ ഇപ്പോൾ ഓരോ ദിവസവും കഴിയുമ്പോൾ അവസ്ഥ മാറിമാറി വരുകയാണ്. പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ല, എവിടെയും പോകാൻ പറ്റുന്നില്ല. ഓരോ ദിവസും ഓരോ വീട്ടിലാണ് നിൽക്കുന്നത്. ഓരോ വീടും തേടി കണ്ടുപിടിച്ച് ആൾക്കാർ വരുന്നു. രാവിലെ തന്നെ സഹായം ചോദിച്ചെത്തും. എല്ലാവരോടും പറയാൻ എനിക്കൊന്നേയുള്ളൂ, ഇതുവരെ പണം കിട്ടിയിട്ടില്ല. എത്ര പറഞ്ഞിട്ടും ആൾക്കാർ വിശ്വസിക്കുന്നില്ല. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. ഇപ്പോൾ വിഡിയോയിൽ പറയുന്നതിനിടയിലും ആൾക്കാർ വന്ന് ഗേറ്റിൽ തട്ടിക്കൊണ്ടുനിൽക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!