KSDLIVENEWS

Real news for everyone

പോക്സോ കേസിലെ പ്രതിയുടെ വീടിന് അജ്ഞാര്‍ തീയിട്ടു; ആക്രമണം പ്രതിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ

SHARE THIS ON

കോഴിക്കോട്: പയ്യോളിയില്‍ പോക്‌സോ കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മജീദ് എന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അര്‍ധരാത്രിയിലാണ് ഇയാളുടെ വീട് ആക്രമിക്കപ്പെട്ടത്. രണ്ടര സെന്റിലെ ഓടുമേഞ്ഞ വീടിനാണ് അജ്ഞാതര്‍ തീയിട്ടത്. വീടിന്റെ ഒരു ഭാഗം മേല്‍ക്കൂര ഉള്‍പ്പെടെ അഗ്‌നിക്കിരയായി. ഉള്ളിലെ അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധന സാമഗ്രികളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികളാണ്ആദ്യം സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമിച്ചത്. പിന്നീട് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി. അയനിക്കാട് കടപ്പുറം താരേമ്മല്‍ മജീദ് (44)നെതിരെയാണ് പയ്യോളി പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതി പ്രകാരം സ്ഥലത്തെത്തിയ പോലീസ് രാത്രി എട്ട് മണിയോടെയാണ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പിന്നീട് അര്‍ദ്ധരാത്രി കഴിഞ്ഞാണ് ഇയാളുടെ വീടിന് തീയിട്ടത്. പയ്യോളി ഇന്‍സ്‌പെക്ടര്‍ കെസി സുഭാഷ് ബാബു, എസ് ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!