KSDLIVENEWS

Real news for everyone

ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യത്ത് 5ജി എത്തും; പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടും

SHARE THIS ON

ന്യൂഡല്‍ഹി: ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടും. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബര്‍ 29 ന് തന്നെ പ്രധാനമന്ത്രി 5ജിയ്ക്ക് തുടക്കമിടുമെന്ന് ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


5ജി സേവനങ്ങള്‍ വിന്യസിക്കുന്നതിന് ടെലികോം സേവനദാതാക്കള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ സേവനം പ്രഖ്യാപിക്കുന്നത് മാറ്റേണ്ടി വന്നുവെന്ന് ഇതുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!