KSDLIVENEWS

Real news for everyone

ഹർത്താലിലെ വ്യാപക അക്രമം: സംസ്ഥാനത്ത് ഇതുവരെ അറസ്റ്റ് ചെയ്തത് 1013 പേരെ, 281 കേസ്

SHARE THIS ON

തിരുവനന്തപുരം: വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ആഹ്വാനംചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേരെ അറസ്റ്റ് ചെയ്തു. 819 പേരെ കരുതല്‍ തടങ്കലിലാക്കിയതായി പോലീസ് അറിയിച്ചു. വിവിധ ജില്ലകളിലെ കണക്കുകള്‍ ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍-

തിരുവനന്തപുരം സിറ്റി – 24, 40, 151
തിരുവനന്തപുരം റൂറല്‍ – 23, 113, 22
കൊല്ലം സിറ്റി – 27, 169, 13
കൊല്ലം റൂറല്‍ – 12, 71, 63
പത്തനംതിട്ട – 15, 109, 2
ആലപ്പുഴ – 15, 19, 71
കോട്ടയം – 28, 215, 77
ഇടുക്കി – 4, 0, 3
എറണാകുളം സിറ്റി – 6, 4, 16
എറണാകുളം റൂറല്‍ – 17, 17, 22
തൃശൂര്‍ സിറ്റി -10, 2, 14
തൃശൂര്‍ റൂറല്‍ – 4, 0, 10
പാലക്കാട് – 6, 24, 36
മലപ്പുറം – 34, 123, 128
കോഴിക്കോട് സിറ്റി – 7, 0, 20
കോഴിക്കോട് റൂറല്‍ – 8, 8, 23
വയനാട് – 4, 26, 19
കണ്ണൂര്‍ സിറ്റി – 25, 25, 86
കണ്ണൂര്‍ റൂറല്‍ – 6, 10, 9
കാസർകോഡ് – 6, 38, 34.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!