KSDLIVENEWS

Real news for everyone

കോയമ്ബത്തൂരിലെ കാര്‍ സ്‌ഫോടനത്തില്‍ അന്വേഷണം കേരളത്തിലേക്ക്; അറസ്റ്റിലായത് അഞ്ചുപേര്‍

SHARE THIS ON

കോയമ്ബത്തൂര്‍: കോയമ്ബത്തൂരില്‍ ഓടുന്ന കാറിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു. പ്രതികള്‍ക്ക് കേരളത്തിലും ബന്ധമുണ്ടെന്നാണ് സൂചന.കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. മുഹമ്മദ് ധല്‍ക, മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് നവാസ് ഇസ്മയില്‍ എന്നിവരാണ് അറസ്റ്റിലായത്.

എന്‍ജിനിയറിങ് ബിരുദധാരിയായ ജമേഷ മുബിന്‍ (25) ആണ് കഴിഞ്ഞദിവസം പുലര്‍ച്ചെ ടൗണ്‍ ഹാളിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കോട്ടൈമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ മാരുതി കാര്‍ രണ്ടായി തകര്‍ന്നു. തകര്‍ന്ന കാറില്‍നിന്ന് പൊട്ടാത്ത മറ്റൊരു എല്‍പിജി സിലിണ്ടര്‍, സ്റ്റീല്‍ ബോളുകള്‍, ഗ്ലാസ് കല്ലുകള്‍, അലുമിനിയം, ഇരുമ്ബ് എന്നിവയും പൊലീസ് കണ്ടെടുത്തു. കാറിനുള്ളിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ മരണം ചാവേറാക്രമണമെന്നാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

2019 ല്‍ ഐഎസ് ബന്ധം സംശയിച്ച്‌ കൊല്ലപ്പെട്ട യുവാവിനെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ അന്ന് എന്‍ഐഎ റെയ്ഡും നടന്നിരുന്നതായും പൊലീസ് പറയുന്നു. കാറില്‍നിന്ന് മറ്റൊരു എല്‍പിജി സിലിണ്ടര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിനുപിന്നാലെ കോയമ്ബത്തൂര്‍ ജില്ലയിലുടനീളം പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കേസ് അന്വേഷിക്കാന്‍ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!