വീടുകളില്‍ ദീപം തെളിയിച്ച് മന്ത്രിമാര്‍; ഇന്ന് വ്യാപാരസ്ഥാപനങ്ങളില്‍-ലഹരി വിരുദ്ധ കാംപയിന് ശക്തമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ലഹരി വിരുദ്ധ കാംപയിന് ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് വ്യാപാര സ്ഥാപനങ്ങളില്‍ ദീപം തെളിയിക്കും. കേരളപ്പിറവി ദിനത്തില്‍ വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ശൃംഖല തീര്‍ത്ത് പ്രചരണം നടത്തും.
ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ ലഹരി വിരുദ്ധ കാംപയിനിന്റെ ഒന്നാംഘട്ടം പൂര്ണവിജയമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൂടുതല്‍ ജനപങ്കാളിത്തത്തോടെ വരും ദിവസങ്ങളിലും കാംപയിന് ശക്തമാക്കും. കൂടുതല്‍ യുവജനങ്ങളെ കാംപയിനിന്റെ ഭാഗമാക്കും.
രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്കൂളുകളിലും കോളജുകളിലും ലഹരി വ്യാപനത്തിന്റെ പശ്ചാലത്തില്‍ അവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ശൃംഖല തീര്‍ക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലങ്ങളില്‍ ദീപം തെളിയിക്കലും കൂട്ടയോട്ടവും സംഘടിപ്പിച്ചിരുന്നു.
ഇന്നലെ വീടുകളില്‍ ദീപം തെളിയിച്ചായിരുന്നു പ്രചാരണം. എക്സൈസ്-തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരത്തെ വസതിയില്‍ കുടുംബത്തിനൊപ്പം ദീപം തെൡയിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ കാംപയിനിന്റെ ഭാഗമായി ദീപം തെളിയിച്ചു. വ്യവസായ മന്ത്രി പി. രാജീവ് കളമശ്ശേരിയിലെ സ്വന്തം വീട്ടിലെത്തിയാണ് കുടുംബത്തോടൊപ്പം കാംപയിനിന്റെ ഭാഗമായത്.

