ഭര്‍ത്താവിനെ തെളിവില്ലാതെ മദ്യപാനി, സ്ത്രീ ലംബടന്‍ എന്നിങ്ങനെ വിളിക്കുന്നത് ക്രൂരതയെന്ന് ഹൈക്കോടതി

മുംബൈ: ഭര്‍ത്താവിനെ അപകീര്‍ത്തിപ്പെടുത്തുന്നതും സ്ത്രീ ലംബടന്‍ എന്നും മദ്യപാനിയെന്നും വിശേഷിപ്പിക്കുന്നതും ക്രൂരമായ പ്രവര്‍ത്തിയെന്ന് ബോംബെ ഹൈക്കോടതി. പൂനെ ആസ്ഥാനമായുള്ള ദമ്ബതികള്‍ക്ക് വിവാഹമോചനം നല്‍കിക്കൊണ്ടുള്ള കുടുംബ കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ പൂനെയിലെ ഒരു കുടുംബ കോടതിയുടെ 2005 നവംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് 50 കാരിയായ സ്ത്രീ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ നിതിന്‍ ജംദാര്‍, ഷര്‍മിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നതിനിടെ മുന്‍ സൈനികന്‍ മരിച്ചതിനാല്‍ നിയമപരമായ അവകാശിയെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. തന്റെ ഭര്‍ത്താവ് സ്ത്രീവിരുദ്ധനും മദ്യപാനിയുമാണെന്നും ഈ ദുഷ്പ്രവണതകള്‍ കാരണം തനിക്ക് ദാമ്ബത്യാവകാശങ്ങള്‍ നഷ്ടമായെന്നും സ്ത്രീ അപ്പീലില്‍ അവകാശപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ സ്വഭാവത്തിനെതിരെ അനാവശ്യവും തെറ്റായതുമായ ആരോപണങ്ങള്‍ ഭാര്യ ഉന്നയിക്കുന്നത് സമൂഹത്തില്‍ അയാളുടെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കുമെന്നും ഇത് ക്രൂരതയ്ക്ക് തുല്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
സ്വന്തം മൊഴിയല്ലാതെ സ്ത്രീ തന്റെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഭര്‍ത്താവിനെതിരെ വ്യാജവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഹരജിക്കാരിയായ സ്ത്രീ മാനസികമായി വേദനിപ്പിച്ചെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
: ‘മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം’, എല്‍ദോസിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

