സൈന്യം തളർന്നു: യുക്രെയ്നെതിരെ യുദ്ധത്തിന് ജയിൽപുള്ളികളെ ഇറക്കി റഷ്യ

കീവ്∙ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ റഷ്യ തടവുപുള്ളികളെയും ഉപയോഗിക്കുന്നുവെന്ന് യുക്രെയ്ൻ സൈന്യം. പരിശീലനം പോലും ലഭിക്കാത്ത ആളുകളെയും യുദ്ധം ചെയ്യുന്നതിനായി സൈന്യത്തിലെടുക്കുന്നുവെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു.
തോക്കുമായി കുറേ ആളുകളെ റഷ്യ തങ്ങൾക്കു മുൻപിലേക്ക് അയയ്ക്കുകയാണെന്ന് 53 ബ്രിഗേഡ് മേജർ െസർജി പറഞ്ഞു. ഏതാനും മിനിറ്റുകൾ മാത്രമേ അവർക്കു പിടിച്ചുനിൽക്കാൻ സാധിക്കുന്നുള്ളു. എല്ലാ രാത്രിയും ഏഴോ എട്ടോ ട്രൂപ്പ് സൈന്യത്തെയാണു റഷ്യ അയയ്ക്കുന്നത്. ഇതിനു പിന്നാലെ കൂടുതൽ പരിചയസമ്പന്നരായ കമാൻഡോകൾ അത്യാധുനിക ആയുധങ്ങളുമായി എത്തുന്നുമുണ്ട്. അതിഭീകരമായ അവസ്ഥയാണ്. എല്ലായിടത്തും മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

