റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് ചെർക്കളയിൽ ഇന്ന് തുടക്കം

ചെർക്കള : ജില്ലാ ശാസ്ത്രോത്സവം ബുധനാഴ്ച ആരംഭിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അധ്യക്ഷനാവും. സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി. മേളകളാണ് ആദ്യ ദിവസം നടക്കുക. 43 ഇനങ്ങളിലായി 880-ഓളം വിദ്യാർഥികൾ പങ്കെടുക്കും. ഏഴ് ഉപജില്ലകളിൽനിന്നാണ് മത്സരാർഥികളെത്തുക.
ഉദ്ഘാടന സമ്മേളനത്തിൽ 75 പേർ അണിനിരക്കുന്ന മെഗാ തിരുവാതിര നടക്കും.

