KSDLIVENEWS

Real news for everyone

ഷാരോണ്‍ കൊലക്കേസില്‍ അന്വേഷണം കേരളത്തില്‍ തന്നെ; കുടുംബത്തിന് ഉറപ്പുനല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്

SHARE THIS ON

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിന്റെ അന്വേഷണം കേരള പോലീസ് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉറപ്പ്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഷാരോണിന്റെ കുടുംബാംഗങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചത്. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പറഞ്ഞതായി ഷാരോണിന്റെ പിതാവ് ജയരാജനും പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസ് മാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും അച്ഛന്‍ ജയരാജന്‍ പറഞ്ഞു. കേസ് തമിഴ്‌നാട് പോലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ടാണ് ഷാരോണിന്റെ അച്ഛന്‍ ജയരാജന്‍, അമ്മ പ്രിയ, അമ്മാവന്‍ സത്യശീലന്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!