ഓട്ടോയില്‍ കടത്തുകയായിരുന്ന 900 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 900 ഗ്രാം കഞ്ചാവുമായി യുവാവിനെ കാസര്‍കോട് സര്‍ക്കിള്‍ എക്‌സൈസ് സംഘം പിടികൂടി.
കുമ്പള കോയിപ്പാടിയിലെ മുസ്തഫ (27)യെയാണ് ഇന്നലെ വൈകിട്ട് കളത്തൂരില്‍ വെച്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും പിടികൂടിയത്. കെ.എല്‍. 14എന്‍ 1296 ഓട്ടോ റിക്ഷ കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ദിവാകാരന്‍ എന്‍.വി., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസാദ് എം.എം., നൗഷാദ് കെ., ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

