വാഹനത്തില്‍ തട്ടിയെന്നാരോപിച്ച് നടുറോഡില്‍ യുവാവ് കാര്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: ബാലരാമപുരം ജംഗ്ഷനില്‍ കുടുംബം സഞ്ചരിച്ച കാര്‍ യുവാവ് അടിച്ചു തകര്‍ത്തു. 8 വയസിന് താഴെ പ്രായമുളള മുന്നുകുട്ടികളടക്കം കാറിലുണ്ടായിരുന്ന സമയത്താണ് കാര്‍ തകര്‍ത്തത്. സംഭവത്തില്‍ ശ്രീകാര്യം സ്വദേശിയായ അജിത്കുമാറിനെ കസ്റ്റഡിയിലെടുത്തു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തൊട്ട് തന്റെ കാറില്‍ തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്. വൈകീട്ട് അഞ്ചു മണിക്കാണ് സംഭവമുണ്ടായത്.

