മാഷ് പദ്ധതി: കുമ്പള പഞ്ചായത്തിൽ പരിശോധന ശക്തമാക്കി

കുമ്പള : കോവിഡ് വ്യാപനം തടയുന്നതിനായി ജില്ല കലക്ടറുടെ നേതൃത്വത്തിൽ രൂപവത്കരിച്ച മാഷ് പദ്ധതിയുടെ ഭാഗമായി , കുമ്പള പഞ്ചായത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധന ശക് തമാക്കി . നിയമിക്കപ്പെട്ട അധ്യാപകർ , പഞ്ചായത്ത് അധികൃതർ , ആരോഗ്യ പ്രവർത്തകർ , പൊലീസ് അധികൃതർ എന്നിവർ ചേർന്ന് കുമ്പള നഗരത്തിൽ പരിശോധനയും ബോധവത്കരണവും നടത്തി . പലചരക്കുകടകൾ , മത്സ്യമാർക്കറ്റ് , ഹോട്ടലുകൾ , മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് പരിശോധന നടത്തി . ാസ്ക് ധരിക്കൽ , അകലം പാലിക്കൽ , സാനിറ്റൈസർ , രജിസ്ട്രർ എന്നിവ സൂക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പുലർത്താനുള്ള നിർദേശങ്ങളും ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പും നൽകി . കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് ഈ സന്ദർശനത്തിലൂടെ നൽകുന്നത് . തുടർന്നുള്ള ദിവസങ്ങളിൽ വാർഡുകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കാനാണ് തീരുമാനം . നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയും ശക്തമായ നിയമനടപടികളും സ്വീകരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു . ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.കെ. ആരിഫ് , വികസന സമിതി ചെയർമാൻ ബി.എൻ. മുഹമ്മദ് അലി , മെംബർ രമേശ് ഭട്ട് , ഡോ . മ ബ്ബ ഗട്ടി , എ.എസ് . ദീപേഷ് , എച്ച് . ഐ കുര്യാക്കോസ് , ജെ.എസ് . പ്രദീപ് കുമാർ , ആരോഗ്യ പ്രവർത്തകരായ വൈ . ഹരീഷ് , വിവേക് , അഖിൽ , ആദർശ് , അധ്യാപകരായ ഇസ്മായിൽ സൂരംബയൽ , മുഹമ്മദ് കുഞ്ഞി , അബ്ദുൽ റഹ്മാൻ റിയാസ് ശിഹാബ് മൊഗ്രാൽ , കെ . ബാലകൃഷ്ണ , കെ.വി. ദിനേശ് , രാധാകൃഷ്ണ , വിശ്വനാഥ് ഭട്ട് , കെ . ലോകേഷ് , കെ . കിരൺ തുടങ്ങിയവർ പങ്കെടുത്തു .

