ഉത്തര്‍പ്രദേശിൽ റോഡ് നിര്‍മിക്കാന്‍ ചിലവിട്ടത് 3.8 കോടി ; കൈകൊണ്ട് ഇളക്കിമാറ്റാവുന്ന തരത്തില്‍ ടാറിങ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയില്‍ റോഡ് നിര്‍മാണത്തിലെ അനാസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വീഡിയോ പുറത്ത്. പുതുതായി പണിത റോഡിലെ ടാര്‍, ഒരു യുവാവ് കൈകളുപയോഗിച്ച് അനായാസം ഇളക്കി മാറ്റുന്ന വീഡിയോ ഇതിനകംതന്നെ സാമൂഹികമാധ്യമങ്ങളില്‍
വൈറലായിരിക്കുകയാണ്.
പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജനയില്‍ 3.8 കോടി രൂപ ചെലവിട്ടുകൊണ്ടാണ് പുരാന്പുരിനും ഭഗവന്താപുരിനുമിടയിലായി പുതിയ റോഡ് നിര്‍മിച്ചത്. ഈ റോഡിലൂടെ കഴിഞ്ഞദിവസം വന്ന ഒരു വാഹനം ബ്രേക്കിട്ടപ്പോള്‍ റോഡിന് കേടുപാടുകള്‍ സംഭവിച്ചിരുന്നെന്ന് ആജ് തക് റിപ്പോര്‍ട്ട് ചെയ്തു.

