ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് വികസിക്കുന്ന ദേശീയപാത സമര മുഖത്ത് നാട് ഒന്നിച്ചു. പോരാട്ടം കനക്കുന്നു

കാസർഗോഡ് : നാഷണൽ ഹൈവേ 66 ദേശീയ പാതയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ അണങ്കൂരിൽ ഇതുവരെയായി അടിപ്പാത അനുവദിച്ചു കാണാത്തതിൽ പ്രതിഷേധിച്ച് . മൂന്നാംഘട്ട സമരത്തിൻറെ ഭാഗമായി രാപ്പകൽ സമരം നടത്തി
ദിനം പ്രതി ആയിരങ്ങൾ കടന്നുപോകുകയും ആതുര ശുശ്രൂഷ കേന്ദ്രങ്ങൾ , വിദ്യാലയങ്ങൾ , സർക്കാർ ഓഫീസുകൾ , ആരാധനാലയങ്ങൾ , ഭജനമന്ദിരങ്ങൾ , ജന സേവന കേന്ദ്രങ്ങൾ , കെട്ടിട സമുച്ചയങ്ങളൊക്കെ പ്രവർത്തിക്കുന്ന, നഗരസഭയുടെ നിരവധി വാർഡുകളിലുള്ളവർ ഒരു പോലെ ആശ്രയിക്കുന്ന നഗരത്തിന്റെ പ്രധാന ഭാഗമായ അണങ്കൂരിൽ അടിയന്തിരമായി അണ്ടർ പാസ് അനുവധിച്ചു കിട്ടിയില്ലെങ്കിൽ ജനജീവിതത്തെ അത് ദുസ്സഹമായി ബാധിക്കുമെന്ന് രാപ്പകൽ സമരത്തിൽ സംബന്ധിച്ചവർ വ്യക്തമാക്കി.
കന്നട മീഡിയം പാഠ്യ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന അണംകൂർ ജി.എൽ പി സ്കൂളിലെയും , ബെദിര, തുരുത്തി , കൊല്ലമ്പാടി സ്കൂളുകളിൽ പഠിക്കുന്ന പകുതിയോളം കുട്ടികളും സ്കൂളുകളുടെ എതിർഭാഗത്തുളളവരാണ്. അവർക്ക് കിലോമീറ്റർ പിന്നിട്ട് പഠിക്കാനെത്തുക എന്നത് ദുഷ്കരമാണ്. അതോടെ സ്കൂളുകളുടെ പ്രവർത്തനങ്ങൾ താളം തെറ്റും. ആസ്പത്രികളും സർക്കാർ ഓഫീസുകളും ആരാധനാലയങ്ങളും റോഡിന്റെ ഇരു ഭാഗങ്ങളിലാണ്. ഇത്രയും കാലം അതിനെ ആശ്രയിച്ചു വരുന്നവർക്ക് ദേശീയ പാത തടസ്സമാകും. ജനങ്ങളുടെ സഞ്ചാര സൗകര്യങ്ങൾക്ക് വിഘ്നം സംഭവിച്ചു കൂടാ എന്ന ആശയത്തിലൂന്നിയാണ് രാപ്പകൽ സമരം തുടങ്ങിയത്
എൻ എ നെല്ലിക്കുന്ന് എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു ആക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ പി രമേഷ് അധ്യക്ഷത വഹിച്ചു സമരത്തിന് അഭിവാദ്യം ചെയ്തുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ ട്രഷറർ പി എ സത്താർ ഹാജി മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ രവിഷ്തന്ത്രികുണ്ടാർ ബി ജെ പി ജില്ലാപ്രസിഡണ്ട് സിപിഎം ഏരിയ സെക്രട്ടറി ടി എം എ കരീം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എ അഷ്റഫലി ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ ഗിരീഷ് എന്നിവർ സംസാരിച്ചു ആക്ഷൻ കമ്മിറ്റിയുടെ ജനറൽ കണ് വീനർ മജീദ് കൊല്ലമ്പാടി സ്വാഗതവും അമ്പല കമ്മറ്റി പ്രസിഡണ്ട് അശോകൻ നന്ദിയും പറഞ്ഞു
Highlight : The national highway is developing by denying the freedom of movement of a people

