കത്തു വിവാദം: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ജലപീരങ്കിയും കണ്ണീർ വാതകവുമായി പൊലീസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച്. തിരുവനന്തപുരം ∙ കോർപറേഷനിലെ കത്തു വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കോർപറേഷനു മുന്നിലെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ വീണ്ടും സ്ഥലത്തേക്കെത്തി പ്രതിഷേധിച്ചു. പൊലീസിനും മാധ്യമ പ്രവർത്തകർക്കും നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഒരു മാധ്യമ പ്രവർത്തകനു പരുക്കേറ്റു.

