KSDLIVENEWS

Real news for everyone

പോലീസ് തലപ്പത്ത് അഴിച്ചുപണി; ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ്.പി.മാർക്ക് സ്ഥലം മാറ്റം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ്.പി.മാർക്ക് സ്ഥലംമാറ്റം. എറണാകുളം റേഞ്ച് എസ്.പി. ജെ. ഹിമേന്ദ്രനാഥിനെ കെ.എസ്.ഇ.ബി.യിൽ ചീഫ് വിജിലൻസ് ഓഫീസറായി മാറ്റിനിയമിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ്‌ദേവ് ജി. എറണാകുളം ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പി.യായും ചൈത്രാ തെരേസാ ജോണിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു. കണ്ണൂർ ജില്ലാ പോലീസ് കമ്മിഷണർ ഇളങ്കോ ആർ. കേരളാ പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായും തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർ അജിത് കുമാറിന് കണ്ണൂർ സിറ്റി കമ്മിഷണറായും മാറ്റി.

P

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!