KSDLIVENEWS

Real news for everyone

മലയാളിയായ ഡോ. സി.വി.ആനന്ദബോസിനെ ബംഗാൾ ഗവർണറായി നിയമിച്ച് രാഷ്ട്രപതി

SHARE THIS ON

ന്യൂഡൽഹി∙ മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി.വി.ആനന്ദബോസിനെ ബംഗാൾ ഗവർണറായി രാഷ്ട്രപതി നിയമിച്ചു. ജഗ്ധീപ് ധൻകർ ഉപരാഷ്ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ.ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധികച്ചുമതല. ആനന്ദബോസിനെ മുഴുവൻസമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!