KSDLIVENEWS

Real news for everyone

രാഹുല്‍ ഗാന്ധിക്ക് വധഭീഷണി; കമല്‍നാഥിനുനേരെ വെടിയുതിര്‍ക്കുമെന്നും അജ്ഞാതന്റെ കത്ത്

SHARE THIS ON

ഭോപ്പാൽ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയ രാഹുൽ ഗാന്ധിക്കുനേരെ അജ്ഞാതന്റെ വധഭീഷണിക്കത്ത്. ജുനി ഇന്ദോർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മധുരപലഹാരക്കടയിൽനിന്നാണ് കത്ത് കണ്ടെത്തിയത്. നഗരത്തിൽ പലയിടങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് കത്തിൽ ഭീഷണിയുണ്ട്. മുൻ മുഖ്യമന്ത്രി കമൽനാഥിനുനേരെ നിറയൊഴിക്കുമെന്നും രാഹുൽ ഗാന്ധിയെ വധിക്കുമെന്നും കത്തിൽ പറയുന്നു.

കത്തെഴുതിയ ആളെ കണ്ടെത്താൻ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ദോറിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് സൂക്ഷമമായി പരിശോധിച്ച് വരികയാണെന്നാണ് പുറത്തുവരുന്ന വിവരം. ആരെങ്കിലും തമാശക്കെഴുതിയ കത്താകാമെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.

‘ ഇന്ദോറിലെ പല സ്ഥലങ്ങളിലും ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകും. കമൽനാഥിനുനേരെ നിറയൊഴിക്കുകയും രാഹുലിനെ രാജീവ് ഗാന്ധിയുടെ അടുത്തേക്കയക്കുകയും ചെയ്യും’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!