KSDLIVENEWS

Real news for everyone

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മൂന്ന് പോരാട്ടങ്ങള്‍; ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് ഇറാന്‍ എതിരാളി

SHARE THIS ON

ദോഹ:ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മൂന്ന് പോരാട്ടങ്ങള്‍.ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് – ഇറാനെ നേരിടും. നെതര്‍ലാന്‍ഡും സെനഗലും തമ്മിലാണ് രണ്ടാം മത്സരം. അമേരിക്കയക്ക് വെയ്ല്‍സാണ് എതിരാളികള്‍. ഇറാനെ തോല്‍പ്പിച്ച്‌ ഖത്തറില്‍ വരവറിയിക്കുകയായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. പ്രീമിയര്‍ ലീഗിലെ വമ്ബന്‍ പേരുകളുമായി എത്തുന്ന ഇംഗ്ലണ്ടിന് തന്നെയാണ് കളത്തിനകത്തും പുറത്തും മുന്‍തൂക്കം. സൗത്ത് ഗോറ്റിന്റെ കീഴില്‍ സ്ഥിരം 3-4-2-1 ശൈലിയിലായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുക. പേരോ, ചരിത്രമോ പറയാന്‍ ഇല്ലാതെയാണ് ഇറാന്റെ വരവ്.പ്രതീക്ഷകളുടെ അമിത ഭാരം ഇല്ലാതെ ഇറങ്ങുന്ന ഇറാനില്‍ നിന്ന് എന്തും പ്രതീക്ഷിക്കാം. വൈകീട്ട് 6.30 മുതലാണ് മത്സരം

ലോകകപ്പ് യോഗ്യത നല്‍കിയ സൂപ്പര്‍താരം സാദിയോ മാനെ അടക്കം ഒരുപിടി താരങ്ങള്‍ ഇല്ലാതെയാണ് സെനഗല്‍ ഇറങ്ങുന്നത്. യൂറോപ്യന്‍ ടീമുകളില്‍ കളിക്കുന്ന താരങ്ങളില്‍ തന്നെയാണ് പ്രതീക്ഷ. കൌലിബിലിയും മെന്‍ഡിയും ആദ്യ ഇലവനില്‍ എത്തും. മറുഭാഗത്ത് ഗ്രൂപ്പ് പോരില്‍ നെതര്‍ലാന്‍ഡ്‌സിന് ആശങ്കകള്‍ ഇല്ല. ലൂയിസ് വാന്‍ഗലിന് കീഴില്‍ മികച്ച ഫോമിലാണ് ടീം. ചെറിയ പരിക്കുള്ള മുന്നേറ്റതാരംമെംഫിസ് ഡി പേയ് ഇന്ന് കളിച്ചേക്കില്ല. രാത്രി ഒമ്ബതരക്കാണ് മത്സരം.

തുല്യശക്തികളാണ് അമേരിക്കയും വെയില്‍സും. ആദ്യ മത്സരത്തിലെ ജയത്തോടെ ഗ്രൂപ്പില്‍ നിലഭദ്രമാകുകയാണ് ലക്ഷ്യം. ഏറെക്കാലത്തിന് ശേഷം ലോകകപ്പ് വേദിയിലേക്കെത്തിയ വെയില്‍സ് അപകടകാരികളാണ്. ബെയിലും റാംസിയും മൂറും അടങ്ങുന്ന മുന്നേറ്റനിരയാണ് കരുത്ത്. ടീമിലെ ഒത്തിണക്കമാണ് അമേരിക്കയുടെ പ്രതീക്ഷ. രാത്രി പന്ത്രണ്ടരക്കാണ് മത്സരം.

അതേസമയം, ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളിനാണ് ഇക്വഡോര്‍ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയാണ് രണ്ട് ഗോളും സ്‌കോര്‍ ചെയ്തത്. ഇരുഗോളുകളും ആദ്യ പകുതിയില്‍ ആയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ആതിഥേയ ടീം ഉദ്ഘാടന മത്സരത്തില്‍ തോല്‍വി അറിയുന്നത്. ഫിഫ റാങ്കിംഗില്‍ ഇക്വഡോര്‍ 44-ാം സ്ഥാനത്താണെങ്കില്‍ ഖത്തര്‍ 50-ാം സ്ഥാനത്താണ്. ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ലോകകപ്പില്‍ പന്ത് തട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!