KSDLIVENEWS

Real news for everyone

ഭാരത് ജോഡോ യാത്ര അടുത്ത വര്‍ഷവും നടത്താന്‍ കോണ്‍ഗ്രസ്

SHARE THIS ON

മുംബൈ: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര അടുത്ത വര്‍ഷവും നടത്തുമെന്ന് വിവരം. ഗുജറാത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോണ്‍ഗ്രസിന്‍റെ ആലോചന. കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബര്‍ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളില്‍ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ നയിക്കുന്ന യാത്ര വിജയകരമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

അതേ സമയം ‘ഭാരത് ജോഡോ യാത്ര’യില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്ത് എത്തി.

സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസ് നേതാവിനെ വിമര്‍ശിച്ചത്. “ഒരു കോണ്‍ഗ്രസ് നേതാവ് നര്‍മ്മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച ഒരു സ്ത്രീക്കൊപ്പം പദയാത്ര നടത്തുന്നത് കണ്ടു.”

മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ സൃഷ്ടിച്ച നിയമതടസ്സങ്ങള്‍ കാരണം നര്‍മ്മദാ നദിക്ക് മുകളിലൂടെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതി മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മേധാ പട്കര്‍ ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

നര്‍മ്മദാ അണക്കെട്ടിന് എതിര്‍ത്തവരുടെ തോളില്‍ കൈവെച്ചാണോ നിങ്ങള്‍ പദയാത്ര നടത്തുന്നത് എന്ന് വോട്ട് ചോദിച്ചെത്തുമ്ബോള്‍ കോണ്‍ഗ്രസിനോട് ചോദിക്കൂ എന്ന് വോട്ടര്‍മാരോട് പ്രധാനമന്ത്രി മോദി പറഞ്ഞു.

‘കേരളം തന്‍്റെ നാടല്ലേ’; കെ മുരളീധരന്‍്റെ നിലപാടില്‍ സന്തോഷമെന്നും ശശി തരൂര്‍

അപ്രഖ്യാപിത വിലക്കുകള്‍ക്കിടെ ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനം തുടരും, ഇന്ന് കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!