KSDLIVENEWS

Real news for everyone

500 മില്യണ്‍ സ്‌നേഹം, റോണോ; ഇന്‍സ്റ്റഗ്രാമില്‍ 50 കോടി ഫോളോവേഴ്‌സുള്ള ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ

SHARE THIS ON

ഫുട്‌ബോള്‍ മൈതാനത്ത് റെക്കോര്‍ഡുകളുടെ കളിത്തോഴനാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അഞ്ച് തവണ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റോണോ തന്റെ 37ാം വയസ്സിലും മൈതാനങ്ങളില്‍ നിറഞ്ഞാടുകയാണ്.

ലോകത്ത് കോടിക്കണക്കിനാരാധകരുള്ള താരം ഇപ്പോഴിതാ മൈതാനത്തിനു പുറത്തും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 500 മില്യണ്‍ ഫോളോവേഴ്‌സിനെ തികക്കുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ ഈ റെക്കോര്‍ഡ് പിന്നിട്ടത്.

രണ്ടാമതുള്ള അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോയേക്കാള്‍ ബഹുദൂരം പിറകിലാണ്. 376 മില്യണ്‍ ഫോളോവേഴ്‌സാണ് മെസ്സിക്കുള്ളത്. അമേരിക്കന്‍ മോഡലായ കെയ്‍ലി ജെന്നറാണ് മൂന്നാം സ്ഥാനത്ത്. 372 മില്യണ്‍ ഫോളോവേഴ്സാണ് കെയ്‍ലിക്കുള്ളത്. ഇന്‍സ്റ്റഗ്രാമിന്‍റെ ഒഫീഷ്യല്‍ അക്കൗണ്ട് മാത്രമാണ് ക്രിസ്റ്റ്യാനോക്ക് മുന്നിലുള്ളത്. 569 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ലൈക്ക് നേടിയ പോസ്റ്റും ക്രിസ്റ്റ്യാനോയുടേതാണ്. ഏറ്റവും അവസാനമായി ക്രിസ്റ്റ്യാനോ പങ്കുവച്ച ചിത്രം 33 മില്യണ്‍ ആളുകളാണ് ലൈക്ക് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!