KSDLIVENEWS

Real news for everyone

വീറുറ്റ പോരാട്ടം; ക്രൊയേഷ്യയെ കുരുക്കി മൊറോക്കോ, ഗോൾരഹിത സമനില

SHARE THIS ON

ദോഹ: അടിക്ക് അടി കൊടുത്ത വീറുറ്റ പോരാട്ടം. അതും അവസാനശ്വാസം വരെ. എന്നിട്ടും ക്രൊയേഷ്യയ്ക്കും മൊറോക്കോയ്ക്കും വല കുലുക്കാൻ മാത്രം കഴിഞ്ഞില്ല. അവസരങ്ങൾ എണ്ണിയെണ്ണി പാഴാക്കി ഒടുവിൽ ഗോൾരഹിത സമനില കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു.

കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ക്രൊയേഷ്യയെ സമനിലപ്പൂട്ടിട്ട് പൂട്ടാൻ കഴിഞ്ഞത് മൊറോക്കോയ്ക്ക് ആശ്വാസമാവും. ഫിനിങ്ങിലെ പോരായ്മയ്ക്ക് ലൂക്ക മോഡ്രിച്ചും സംഘവും സ്വയം പഴിക്കുന്നുമുണ്ടാകും.

സ്‌കോര്‍ലൈന്‍ സൂചിപ്പിക്കുന്നത് പോലെ വിരസമായിരുന്നില്ല മൊറോക്കോ ക്രൊയേഷ്യ മത്സരം. പന്ത് ഒരിക്കല്‍പോലും ഗോള്‍വല തൊട്ടില്ലെങ്കിലും ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. അല്‍ ബയത്ത് സ്‌റ്റേഡിയത്തില്‍ ആര്‍ത്ത് വിളിക്കുന്ന കാണികള്‍ കൂടിയായപ്പോള്‍ മത്സരം ആവേശഭരിതമായി മാറി.

JUST IN
12 min ago
രാഷ്ട്രീയമാണ് ജോലി, സംസാരിക്കുന്നത് കോണ്‍ഗ്രസിനുവേണ്ടി; വിവാദം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് തരൂർ

16 min ago
സി.ഐ.എസ്.എഫിൽ കോൺസ്റ്റബിൾ/ ട്രേഡ്സ്‌മാൻ; 787 ഒഴിവുകൾ

See More
90 മിനിറ്റും ആക്രമണത്തിനും പ്രത്യാക്രമണത്തിനുമാണ് മത്സരം സാക്ഷിയായതെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. മികച്ച നീക്കങ്ങളുമായി ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ചത് മൊറോക്കോയാണ്. മികച്ച നീക്കങ്ങള്‍ അനവധിയായി നടത്തിയെങ്കിലും ഒരു നല്ല സ്‌ട്രൈക്കറുടെ അഭാവം വിനയായി. പ്രതീക്ഷിച്ചതിന് വിപരീതമായി മൊറോക്കോയാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത്. വിങ്ങുകളിലൂടെ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തി ക്രൊയേഷ്യന്‍ പോസ്റ്റിനെ ലക്ഷ്യമാക്കി മുന്നേറിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. ഫിനിഷിങ്ങിലെ കൃത്യതക്കുറവ് അവര്‍ക്ക് തിരിച്ചടിയായി.

പന്ത് കൂടുതല്‍ കൈവശം വെച്ചത് ക്രൊയേഷ്യയായിരുന്നുവെങ്കിലും ഗോള്‍വലയിലേക്ക് ഷോട്ടുകള്‍ ഉതിര്‍ക്കുന്നവില്‍ നിലവിലെ റണ്ണറപ്പുകള്‍ പരാജയപ്പെട്ടു. ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവം ടീമില്‍ പ്രകടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!