KSDLIVENEWS

Real news for everyone

അണയാത്ത ആവേശം ; തളരാത്ത പോരാട്ട വീര്യം; പൊരുതിവീണ് ഘാന, പോര്‍ച്ചുഗലിന് ആശ്വാസം

SHARE THIS ON

ദോഹ: അണയാത്ത ആവേശം…തളരാത്ത പോരാട്ടവീര്യം….പോര്‍ച്ചുഗലിനോട് പൊരുതി വീണ് ഘാന. ആവേശക്കൊടുമുടി കയറിയ മത്സരത്തില്‍ അതിശക്തരായ പോര്‍ച്ചുഗലിനെ വിറപ്പിച്ചാണ് ഘാന വീണത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ വിജയിച്ചെങ്കിലും ആരാധകരുടെ മനം കീഴടക്കിയാണ് ഘാന മടങ്ങുന്നത്. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. പിന്നാലെയെത്തി ഘാനയുടെ സൂപ്പര്‍ താരം അയൂവിന്റെ മറുപടി. പോര്‍ച്ചുഗീസ് പടയെ ഞെട്ടിച്ച് അയൂ ഗോളടിച്ചപ്പോള്‍ മത്സരം ആവേശത്തിലേക്ക് കത്തിക്കയറി. പിന്നാലെ ജാവോ ഫെലിക്‌സും റാഫേല്‍ ലിയോയും തുടരെത്തുടരെ വെടിപൊട്ടിച്ചപ്പോള്‍ ഘാന തകര്‍ന്നു. സ്‌കോര്‍ 3-1. എന്നാല്‍ അവരുടെ പോരാട്ടവീര്യത്തിന്റെ കനല്‍ അവിടെ നിന്ന് ആളിക്കത്തി. 89-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടിക്കൊണ്ട് അവര്‍ ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ മനോഹാരിത ലോകത്തിന് കാട്ടിക്കൊടുത്തു. ഒരു ടീമും ചെറുതല്ല എന്ന വലിയ സത്യം ലോക ഫുട്‌ബോളിന് കാട്ടിക്കൊടുത്ത് അവര്‍ ജനഹൃദയങ്ങള്‍ കീഴടക്കി ഗ്രൗണ്ട് വിട്ടപ്പോള്‍ അവസാന ചിരി സ്വന്തമാക്കി റൊണാള്‍ഡോയും കൂട്ടരും ആദ്യ വിജയം ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!