KSDLIVENEWS

Real news for everyone

സിദ്ദിഖ് കാപ്പന്‍ ജാമ്യം തേടി അലഹബാദ് ഹൈക്കോടതിയില്‍; ഇ.ഡിയ്ക്ക് നോട്ടീസ്

SHARE THIS ON

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജാമ്യം തേടി അലഹബാദ് ഹൈക്കോടതിയില്‍. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇ.ഡിയ്ക്ക് നോട്ടീസ് അയച്ചു. ഹാഥ്റസിലെ ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്‌ടോബറിലാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്.

സിദ്ദിഖ് കാപ്പന്‍റെ ഇ.ഡി കേസിലെ ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് ഡി.കെ സിങാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കാപ്പനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഹാഥ്റസില്‍ കലാപമുണ്ടാക്കാന്‍ പോയാതാണെന്നുമുള്ള ഇ.ഡി യുടെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കാപ്പന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ഇ.ഡി കേസിനാസ്പദമായ ഹാഥ്റസ് യാത്രയുടെ പണത്തിന്‍റെ സ്രോതസ്സില്‍ കാപ്പന് യാതൊരു അറിവുമില്ല.ഇ.ഡി ആരോപിക്കുന്ന 2013ലെ കേസിലെ എഫ്.ഐ.ആറില്‍ കാപ്പന്‍റെ പേര് എവിടെയും പരാമര്‍ശിക്കുന്നില്ല. ഹാഥ്റസ് പെണ്‍കുട്ടിയുടെ പീഡനകൊലപാതകം ലോകത്തെ അറിയിക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിഖ് കാപ്പനെന്നും അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.

രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. യു.എ.പി. എ കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കിയെങ്കിലും ഇ.ഡി കേസിലെ കീഴ്ക്കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.ഇതില്‍ അപ്പീലുമായിട്ടാണ് സിദ്ദിഖ് കാപ്പന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!