KSDLIVENEWS

Real news for everyone

അടുത്ത 10 വര്‍ഷത്തില്‍ പ്രഥമ പരിഗണന വിദ്യാഭ്യാസമേഖലക്കെന്ന് യുഎഇ പ്രസിഡണ്ട് അല്‍ നഹ്യാന്‍

SHARE THIS ON

അബുദാബി: യുഎഇ അടുത്ത 10 വര്‍ഷങ്ങളില്‍ മുഖ്യപരിഗണന നല്‍കുക വിദ്യാഭ്യാസ മേഖലക്കെന്ന് പ്രസിഡണ്ട് അല്‍ നഹ്യാന്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് വിദ്യാഭ്യാസത്തിന് പ്രഥമപരിഗണന നല്‍കുന്നത് സംബന്ധിച്ച്‌ ഷെയ്ഖ് അല്‍ നഹ്യാന്‍ വിശദീകരിച്ചത്. അടുത്ത പത്തുവര്‍ഷത്തേക്കുള്ള പദ്ധതികള്‍ സംബന്ധിച്ചാണ് സമ്മേളനം ചര്‍ച്ച ചെയ്തത്.

രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ ഭാവി സംബന്ധിച്ചാണ് യുഎഇ പ്രസിഡണ്ട് അല്‍ നഹ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാര്‍ഷിക യോഗത്തില്‍ സംസാരിച്ചത്. വിദ്യാഭ്യാസമേഖലയില്‍ അടുത്ത പത്തുവര്‍ഷത്തേക്കുള്ള വിപുലമായ പദ്ധതി ആവിഷ്‌ക്കരിച്ചതായും അല്‍നഹ്യന്‍ വ്യക്തമാക്കി. രാജ്യത്തെ പുതിയ ചക്രവാളത്തിലേക്ക് നയിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസമാണ് പുതിയതലമുറക്കാവശ്യമെന്നും നഹ്യാന്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം സംബന്ധിച്ച ദൗത്യത്തില്‍ അര്‍പ്പണബോധമുള്ള അദ്ധ്യാപകരുടെ പങ്ക് സുപ്രധാനമാണെന്നും അല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു. എല്ലാതലത്തിലും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനാണ് യുഎഇ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശക്തമായ സമ്ബദ് വ്യവസ്ഥ നിലനിര്‍ത്തുന്നതിലും പ്രാധാന്യം നല്‍കണമെന്ന് സമ്മേളനത്തില്‍ അല്‍ നഹ്യാന്‍ ചൂണ്ടിക്കാട്ടി.

Story Highlights: Education remains UAE key priority says president sheikh Mohamed

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!