KSDLIVENEWS

Real news for everyone

നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം: മാതാവ് നടത്തിവന്ന സമരം അവസാനിപ്പിച്ചു

SHARE THIS ON

കൊച്ചി | നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ യഥാര്‍ഥ മരണ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാതാവ് നടത്തിവന്ന സമരം അവസാനിപ്പിച്ചു. മരണപ്പെട്ട മൂന്ന് വയസുകാരന്‍ പൃഥ്വിരാജിന്റെ മാതാവ് ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ 35 ദിവസമായി നടത്തിയ സമരമാണ് നിര്‍ത്തിയത്. ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുമെന്നും കുടുംബത്തിന് വന്ന ചികിത്സാ ചെലവ് പട്ടികജാതി വകുപ്പ് നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കുട്ടിയുടെ മാതാവിന് പട്ടിക ജാതി വകുപ്പിന് കീഴിലെ ഏതെങ്കിലും സ്ഥാപനത്തില്‍ താത്ക്കാലിക ജോലി നല്‍കാനും ധാരണയായിട്ടുണ്ട്.

കുട്ടിയുടെ മരണ കാരണത്തില്‍ ഇപ്പോഴും വ്യക്തതയുണ്ടായിട്ടില്ല. ശ്വാസതടസ്സം കാരണമാണ് കുട്ടി മരിച്ചതെന്നാണ് രാസപരിശോധന ഫലം. എന്നാല്‍ നാണയം വിഴുങ്ങിയതല്ല, മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!