KSDLIVENEWS

Real news for everyone

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

SHARE THIS ON

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദരനും കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ആസിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. പൊലീസിനെ ആക്രമിച്ചെന്നും മോശമായി പെരുമാറിയെന്നും കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഡല്‍ഹി ശഹീന്‍ബാഗ് മേഖലയില്‍ കഴിഞ്ഞ ദിവസം ആസിഫ് മുഹമ്മദ് ഖാന്‍റെ നേതൃത്വത്തില്‍ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് അനുമതിയില്ലെന്ന് കാട്ടി പൊലീസ് ഇടപെട്ടു. തുടര്‍ന്ന് ആസിഫ് മുഹമ്മദ് ഖാന്‍ പൊലീസിനെ ആക്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് കേസ്.

ആസിഫ് മുഹമ്മദ് ഖാനോടൊപ്പം രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ.എ.പി അംഗം വോട്ടിന് പണം നല്‍കുന്നതറിഞ്ഞാണ് താന്‍ എത്തിയതെന്നും അതിനെതിരെ സംസാരിച്ചപ്പോഴാണ് പൊലീസ് തടഞ്ഞതെന്നും ആസിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൊലീസുമായുള്ള വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

During patrolling near Tayyab Masjid area yesterday, police constable noticed a gathering. One Asif Mohd Khan, father of Congress MCD Counselor candidate Ariba Khan along with his supporters was addressing the gathering using loud hailer: Delhi Police

(Screengrab of viral video) pic.twitter.com/ownec4cHMs

— ANI (@ANI) November 25, 2022
ഡല്‍ഹി കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ നാലിനാണ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!