KSDLIVENEWS

Real news for everyone

മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിനുമേലുള്ള പാലം തകർന്നു: ഒരു മരണം, 12 പേർക്ക് പരുക്ക്

SHARE THIS ON

നാഗ്പുർ‍∙ റെയിൽവേ ട്രാക്കിനു കുറുകെയുള്ള ഫൂട്ട് ഓവർ ബ്രിജ് തകർന്നുവീണ് ഒരാൾ മരിച്ചു. 12 പേർക്കു പരുക്കേറ്റു. കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ ബല്ലാർപുർ നഗരത്തിലുള്ള ബൽഹർഷാ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നാഗ്പുരിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്റ്റേഷൻ. വൈകുന്നേരം 5.10നായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റിരുന്ന നീലിര രംഗാരി(48) ആണ് മരിച്ചത്.

സെൻട്രൽ റെയിൽവേയുടെ ഭാഗമായ നാഗ്പുർ ഡിവിഷന്റെ കീഴിൽ വരുന്ന സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നുവീണത്. പുണെ വഴിയുള്ള ട്രെയിൻ പിടിക്കാൻ വലിയൊരു ജനക്കൂട്ടം പാലം ഉപയോഗിക്കുന്നുണ്ടായിരുന്നുവെന്നും പെട്ടെന്നാണ് ഒരു ഭാഗം തകർന്നതെന്നും റെയിൽവേ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!