KSDLIVENEWS

Real news for everyone

മെസിയുടെ കളി നേരില്‍ കാണാന്‍ കാസർകോട് സ്വദേശിയായ നിബ്രാസ് ഖത്തറിലേക്ക് പറക്കും

SHARE THIS ON

ഫിഫ ലോകകപ്പില്‍ സൗദി അറേബ്യയോട് മത്‌സരിച്ച്‌ അര്‍ജന്റീന പരാജയപ്പെട്ടപ്പോള്‍ കാസര്‍കോട് സ്വദേശിയായ നിബ്രാസ് എന്ന എട്ടാം ക്ലാസുകാരന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല’ എന്ന നിബ്രാസിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തില്‍ പ്രചാരം നേടി.

എന്നാല്‍ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത അര്‍ജന്‍റീനയുടെ പ്രീ ക്വാര്‍ട്ടറിലെ മത്സരം കാണാന്‍ ഖത്തറിലേക്ക് പറക്കുകയാണ് നിബ്രാസ്. കുടുംബക്കാരെല്ലാം അര്‍ജന്റീന് ഫാന്‍സാണെന്ന് നിബ്രാസ് പറയുന്നു. ഉപ്പയും ഉപ്പയുടെ അനിയന്‍മാരുമാണ് കുഞ്ഞു നിബ്രാസിന് ഫുട്ബോളിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത്. പ്രിയപ്പെട്ട ടീം അര്‍ജന്റീന

ആണെങ്കില്‍ പ്രിയതാരം മെസി ആയിരിക്കുമല്ലോ. നിബാസും കുടുംബവും മെസി ഫാന്‍സ് ആണ്.

ഗ്രൂപ്പ് സിയില്‍ നാല് പോയിന്‍റുള്ള പോളണ്ടിന് പിന്നില്‍ മൂന്ന് പോയിന്‍റുമായി രണ്ടാമതാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന. ഡിസംബര്‍ ഒന്നിന് പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തോടെ അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.പയ്യന്നൂരിലെ ഒരു ട്രാവല്‍ ഏജന്‍സിയാണ് നിബ്രാസിന് ഖത്തറിലേക്ക് പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കി നല്‍കുന്നത്. കാസര്‍കോഡ് ജില്ലയിലെ ഉദിനൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ എട്ടാ ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിബ്രാസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!