KSDLIVENEWS

Real news for everyone

കുമ്പഡാജെയിൽ ബിജെപിയുടെ നിൽപ്പ് സമരം

SHARE THIS ON

പത്ര പ്രസ്താവന.

കുമ്പഡാജെ : സ്വർണ്ണം കള്ളക്കടത്ത്, പി എസ് സി പിൻവാതിൽ നിയമനം, ലൈഫ് മിഷൻ തട്ടിപ്പ് അടക്കമുള്ള അസീമതികളിൽ കുടുങ്ങിയ എൽ ഡി എഫ് സർക്കാരിന്റെ മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി കെ ടി ജലീലും ഉടൻ രാജിവെകാണാമെന്ന് ബിജെപി കാസറഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി സുകുമാരൻ കുദ്രപ്പടി ആവശ്യപ്പെട്ടു. ബിജെപി കുമ്പഡാജെ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർപ്പനടുക്കയിൽ ഇന്ന് സംഘടിപ്പിച്ച നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ച അദ്ദേഹം ഇന്ന് സിപിഐഎം ണ്ടെ നേതാക്കന്മാർ തലയ്ക്ക് മുണ്ട് ഇട്ട് നടക്കേണ്ട ഗതികേടിലാണ്. യുഡിഎഫും, എൽ ഡി എഫും അഴിമതിയുടെ കാര്യത്തിൽ ഒരേ നാണയത്തിന്റെ രണ്ട് മുഖങ്ങളാണ്, ഇത് കേരളത്തിന്‌ ശാപമാണ് എന്നും അയാൾ ആരോപിച്ചു. ബിജെപി കുമ്പഡാജെ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ബി രാജേഷ് ഷെട്ടി അധ്യക്ഷത വഹിച്ചു സംസാരിച്ച് അഴിമതി, തട്ടിപ്പ്, ബലാത്സംഘം, ഭീകരവാദികളുടെ താവളമായി മാറ്റിയ പിണറായി സർക്കാരിന്റെ ഭരണംകൊണ്ട് കേരള ജനത രാജ്യത്ത് തന്നെ തല കുനിച്ചു നിൽക്കേണ്ട അവസ്ഥയിലേക്ക് എത്തിയെന്നു പറഞ്ഞു. ഇതിന്ടെ കുറ്റസമ്മതം നടത്തി മുഖ്യമന്ത്രി ഉടൻ രാജിവെക്കണം എന്ന് രാജേഷ് ഷെട്ടി കൂട്ടി ചേർത്തു. പരിപാടിയിൽ ബിജെപി ജില്ലാ ഉപാധ്യക്ഷ ശൈലജ ഭട്ട്, ജില്ലാ കമ്മിറ്റി മെമ്പർമാരായ സുന്ദര മവ്വാർ, കൃഷ്ണ ശർമ്മ, മണ്ഡലം കമ്മിറ്റി മെമ്പർ വാസുദേവ ഭട്ട്, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ശശീധര തെക്കേമൂല, ഉപാധ്യക്ഷ വൈ. കെ. ഗണപതി ഭട്ട്, സെക്രട്ടറി പ്രജീഷ്, നേതാക്കൻമ്മാരായ കീർത്തന ഗോവിന്ദ, ശാന്ത എസ് ഭട്ട്, പ്രമോദ് ഭണ്ഡാരി, രഘു മാച്ചാവ് തുടങ്ങിയവർ സംബന്ധിച്ച, പരിപാടി ശശീധര സ്വഗതവും, പ്രജീഷ് നന്ദിയും പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!