മൂക്കിലൂടെ ഒഴിക്കാവുന്ന ഇൻകോവാക്കിന് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനും അനുമതി

ന്യൂഡൽഹി ∙ ഭാരത് ബയോടെക്കിന്റെ ഇൻട്രാ നേസൽ (മൂക്കിലൂടെ നൽകുന്നത്) കോവിഡ് വാക്സീൻ ‘ഇൻകോവാക്’ മറ്റു വാക്സീൻ സ്വീകരിച്ചവർക്കു ബൂസ്റ്റർഡോസായും സ്വീകരിക്കാൻ അനുമതിയായി. 18 വയസ്സിനു മുകളിലുള്ളവർക്കു നേരത്തെ തന്നെ വാക്സീൻ ഉപയോഗത്തിന് അനുമതിയുണ്ട്.
മറ്റു വാക്സീനുകളുടെ 2 ഡോസ് സ്വീകരിച്ചവർക്കു അടിയന്തര സാഹചര്യത്തിൽ ഇൻകോവാക് ബൂസ്റ്ററായി സ്വീകരിക്കാമെന്നാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അറിയിച്ചത്. വാക്സീൻ കൂടി കലർത്തി നൽകുമ്പോഴും സുരക്ഷിതമെന്നു ട്രയലുകളിൽ തെളിഞ്ഞതിനെ തുടർന്നാണിത്. കുത്തിവയ്ക്കുന്നതിനു പകരം, ഇൻകോവാക് മൂക്കിലൂടെ തുള്ളിയായി നൽകുകയാണ് ചെയ്യുന്നത്.

