KSDLIVENEWS

Real news for everyone

സുല്‍ത്താന്‍ ഗ്രൂപ്പ് ഡിയർ പാരൻ്റ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു

SHARE THIS ON

കുട്ടികളെ ലഹരിയുടെ ചതിക്കുഴിയില്‍ വീഴാതെ ജീവിത വിജയത്തിലേക്കു നയിക്കുവാന്‍ രക്ഷിതാക്കളെ ശാസ്ത്രീയമായി പ്രാപ്തരാക്കുന്നതിനു വേണ്ടി
സുല്‍ത്താന്‍ ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് വിവിധ സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്ക് വേണ്ടി നടത്തുന്ന ‘ഡീയര്‍ പേരന്റ് ‘
ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ബദിയടുക്ക നവജീവന്‍ ഹയര്‍ സെക്കന്റ്‌റി സ്‌കൂളില്‍
26 നവംബറിനു നടന്ന ചടങ്ങിൽ കാസറഗോഡ് എം എൽ എ ബഹുമാനപെട്ട എൻ എ നെല്ലിക്കുന്നു നിർവഹിച്ചു.

പി ടി എ പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി മാത്യു പി എം മുഖ്യാതിഥി ആയിരുന്നു.
സുല്‍ത്താന്‍ ഗ്രൂപ്പ് എം ഡി. ഡോ. അബ്ദുള്‍ റഹൂഫ്, ജനറല്‍ മാനേജര്‍ ഉണ്ണിത്താന്‍, ബദിയടുക്ക എസ് ഐ-കെ പി വിനോദ് കുമാര്‍,
ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ ജെ വീനോ, ഹെഡ് മിസ്ട്രസ് പി മിനി,
സ്റ്റാഫ് സെക്രട്ടറി കാര്‍ത്തിക എന്നിവര്‍ സംസാരിച്ചു. ജെ സി ഐ ഇന്റര്‍നാഷണല്‍ ട്രൈനര്‍ വി വേണുഗോപാല്‍ വിഷയം അവതരിപ്പിച്ചു.

വരുന്ന ആറു മാസത്തിനുള്ളിൽകാസറഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾ കേന്ദ്രികരിച്ചും
ഡിയർ പേരെന്റ് പ്രോഗ്രാം സൗജന്യമായി നടത്തുവനാണ് സുൽത്താൻ താല്പര്യപെടുന്നതെന്ന് അബ്ദുൾ റൗഫ് അറിയിച്ചു

പേരെന്റ്റിംഗ് കൗൺസിലിംഗ്, ചൈൽഡ് സൈക്കോളജി, ഹാപ്പിനെസ്സ് ഇൻ ഹോം,
ന്യൂജൻ തെറാപ്പി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സുൽത്താൻ എം ഡി dr അബ്ദുൾ റഹൂഫിന്റെ പ്രേത്യേക താല്പര്യം അനുസരിച്ചു
ശാസ്ത്രീയമായി തയ്യാറാക്കിയ ഡിയർ പാരൻ്റ്
ക്ലാസുകൾ സംഘടിപ്പിക്കാൻ താത്പര്യമുള്ള സംഘടനകൾ , സ്ഥാപനങ്ങൾ , സ്കൂൾ അധികൃതർ
7022788916,04994220064,9048794916,04672200597 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!