KSDLIVENEWS

Real news for everyone

ദേശീയ ദിനം പ്രമാണിച്ച്‌ രണ്ടായിരത്തിലേറെ തടവുകാര്‍ക്ക് മോചനം; ഉത്തരവിറക്കി യുഎഇയിലെ ഭരണാധികാരികള്‍

SHARE THIS ON

അബുദാബി: യുഎഇയുടെ ദേശീയ ദിനത്തിന് മുന്നോടിയായി രാജ്യത്തെ നിരവധി തടവുകാരെ മോചിപ്പിക്കാനായി ഉത്തരവ്. 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്‌ ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. മോചിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹത്തിന് സംഭവനകള്‍ നല്‍കാനും അവസരം നല്‍കാനാണ് നടപടി. ഇതിനായി മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കടബാദ്ധ്യതയും പരിഹരിച്ച്‌ നല്‍കും.

അതേ സമയം ഷാര്‍ജ ഭരണാധികാരിയായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എമിറേറ്റസില്‍ നിന്നുള്ള 333 തടവുകാരുടെ മോചനത്തിനായി ഉത്തരവിട്ടു. കൂടാതെ ഫുജൈറയില്‍ നിന്നും 153 തടവുകാരെയും ദുബായില്‍ നിന്നും 1040 തടവുകാരെയും അജ്മാനില്‍ നിന്ന് 11 തടവുകാരെയും മോചിപ്പിക്കാനായി അതാത് പ്രവിശ്യകളുടെ ഭരണാധികാരികള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!