വിഴിഞ്ഞം അക്രമത്തില്‍ തീവ്രവാദ ബന്ധമെന്ന് റിപ്പോര്‍ട്ട്; രഹസ്യയോഗം നടന്നെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമത്തില്‍ തീവ്രവാദ ബന്ധമുള്ളതായി സംസ്ഥാന ഇന്റലിജന് റിപ്പോര്‍ട്ട്. സമരസമിതിയിലെ ചില നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും ചേര്‍ന്ന് രഹസ്യയോഗം നടത്തിയെന്നാണ് കണ്ടെത്തല്‍. വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറിയെന്ന് പ്രചരിപ്പിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ യോഗത്തിലുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിഴിഞ്ഞത്തെ അക്രമ സംഭവങ്ങളില്‍ തീവ്രവാദബന്ധമുള്ളവരുടെ ഇടപെടലുണ്ടായെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. അക്രമത്തിന് ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ഇന്നലെ വിഴിഞ്ഞം കോട്ടപ്പുറം സ്കൂളിലാണ് യോഗം നടന്നത്. രാത്രി വരേ നീണ്ട യോഗമായിരുന്നു അത്. പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരും തീവ്ര ഇടത് സംഘടനയില്പെട്ടവരും കര്‍ഷക സമരത്തില്‍ പങ്കെടുത്തവരും യോഗത്തില്‍ പങ്കെടുത്തു.

