KSDLIVENEWS

Real news for everyone

വീരമൃത്യുവരിച്ച ധീര ജവാന്‍ മുഹമ്മദ് ഹക്കീമിന് നാടിന്റെ അന്ത്യാഞ്ജലി

SHARE THIS ON

പാലക്കാട്: ഛത്തീസ്ഗഢില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി. എഫ് ജവാന്‍ മുഹമ്മദ് ഹക്കീമിന് നാടിന്റെ അന്ത്യാഞ്ജലി. ഹക്കീമിന്റെ മൃതദേഹം രാത്രി ഒമ്ബതരയോടെ പാലക്കാട്ടെ വീട്ടിലെത്തിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പിയടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനായി ധോണിയിലെ വീട്ടിലെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മാവോയിസ്റ്റാക്രമണത്തില്‍ മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണി മുതല്‍ ഉമ്മിനി ഗവണ്‍മെന്റ് സ്‌കൂളില്‍ പൊതുദര്‍ശന മുണ്ടാകും. തുടര്‍ന്ന് 10 മണിയോടെ ഉമ്മിനി ജുമാമസ്ജിദില്‍ ഖബറടക്കും.

ചൊവ്വാഴ്ച രാത്രി വൈകിട്ട് അഞ്ചുമണിയോടെയാണ് സി.ആര്‍.പി.എഫ് ക്യാമ്ബിന് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. സുക്മ ജില്ലയില്‍ സേനയുടെ ക്യാമ്ബിന് സമീപം മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നു. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയാണ് ക്യാമ്ബ് സ്ഥിതി ചെയ്യുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചയോടു കൂടെ ഹക്കീം മരിച്ചു എന്ന സന്ദേശമാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നത്.

2007 മുതലാണ് മുന്‍ ഹോക്കിതാരം കൂടിയായ മുഹമ്മദ്ഹക്കീം സി.ആര്‍.പി.എഫില്‍ ചേരുന്നത്. പിന്നീട് സി.ആര്‍.പി.എഫിന്റെ കോബ്ര യൂണിറ്റിന്റെ ഭാഗമായിരുന്നു.ധോണി സ്വദേശികളായ സുലൈമാന്‍ – നിലുവര്‍നീസ ദമ്ബതികളുടെ മകനാണ് ഹക്കീം. സി.ആര്‍.പി.എഫ് സെക്കന്‍ഡ് സിഗ്‌നല്‍ ബറ്റാലിയനില്‍ റേഡിയോ ഓപ്പറേറ്ററായിരുന്നു ഹക്കീം. രണ്ട് മാസം മുന്പാണ് ഹക്കീം നാട്ടില്‍ നിന്ന് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!