KSDLIVENEWS

Real news for everyone

ക്രിസ്റ്റ്യാനോ കളിച്ചേക്കില്ല; ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് പോര്‍ച്ചുഗല്‍

SHARE THIS ON

ദോഹ: പ്രാഥമിക റൗണ്ടിലെ അവസാനമത്സരത്തില്‍ വെള്ളിയാഴ്ച ദക്ഷിണ കൊറിയക്കെതിരേ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങുന്ന കാര്യത്തില്‍ അനിശ്ചിതത്വം. ക്രിസ്റ്റ്യാനോ ഇറങ്ങാനുള്ള സാധ്യത 50-50 ആണെന്ന് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു.

ക്രിസ്റ്റ്യാനോ ബുധനാഴ്ച ടീമിന്റെ പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. ജിമ്മില്‍ മറ്റു പരിശീലനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. പരിക്കൊന്നുമില്ലെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോക്ക് വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞ പോര്‍ച്ചുഗലിന്റെ ശ്രമം ജയമോ സമനിലയോ വഴി ഗ്രൂപ്പ് ജേതാക്കളായി മുന്നേറാനായിരിക്കും. രാത്രി 8.30-നാണ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!