KSDLIVENEWS

Real news for everyone

സർക്കാർ ദയാബായിക്കും
സംഘാടക സമിതിക്കും നൽകിയ ഉറപ്പുകൾ പാലിക്കുന്നു… സംഘാടക സമിതിക്ക് ആഹ്ലാദം

SHARE THIS ON

കാസർഗോഡ്: കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടുന്നതിനുവേണ്ടി ദയബായി സമര സംഘാടക സമിതിയുടെ നേതൃത്വത്തിൽ മാസങ്ങളോളം നീണ്ടു നിന്ന പ്രചരണ പ്രവർത്തനങ്ങളും തുടർന്ന് തിരുവനന്തപുരത്ത് നടത്തിയ അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരവും ദയാഭായി അമ്മ നിരാഹാരമനുഷ്ഠിച്ചതുമായ സമരത്തിൽ സമര സംഘാടക സമിതി ഭാരവാഹികളുമായി തിരുവനന്തപുരത്ത് മന്ത്രി വീണാ ജോർജ്ജും ആർ ബിന്ദുവും ഉന്നത തല ഉദ്യോഗസ്ഥരും നടത്തിയ ദീർഘമായ ചർച്ചക്കൊടുവിൽ സർക്കാർ നടപ്പിലാക്കാമെന്ന് ഉറപ്പു നൽകിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിനുവേണ്ടി മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ മന്ത്രിമാരായ വീണ ജോർജ് ഡോക്ടർ ആർ ബിന്ദു അഹമ്മദ് ദേവർകോവിൽ എന്നിവരും ഉദ്യോഗസ്ഥന്മാരും നേതൃത്വത്തിൽ നടന്ന സുദീർഘമായ ചർച്ചയിൽ സമര സംഘാടക സമിതിക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിന് വേണ്ടിയിട്ടുള്ള തീരുമാനങ്ങൾ എടുത്തതിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത് എന്ന് സമര സംഘാടകസമിതി ഭാരവാഹികൾ കാസർകോട് അറിയിച്ചു
എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനുള്ള നടപടികൾ ഈ മാസം ആരംഭിക്കാനാണ് ഉന്നതതല യോഗം തീരുമാനിച്ചത് 2023 ഫെബ്രുവരിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്.. ന്യൂറോളജി സ്പെഷലിസ്റ്റ് സൗകര്യം കാസർഗോഡ് ജില്ലയിൽ മെച്ചപ്പെടുത്തുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്ന അഡീഷണൽ ബ്ലോക്കിന്റെ പ്രവർത്തനം മാർച്ച് മാസത്തോടെ പൂർത്തീകരിക്കുവാനും ദുരിതബാധിതർക്ക് സായി ട്രസ്റ്റ് നിർമ്മിച്ച വീടുകളുടെ അടിസ്ഥാന സൗകര്യം രണ്ടുമാസത്തോടെ പൂർത്തീകരിക്കും എന്നാണ് അറിയിച്ചത്
കാസർഗോഡ് ജില്ലക്കാർ നടത്തിയ ഐതിഹാസികമായ സമര ചരിത്ര പോരാട്ടമാണ് സർക്കാർ തീരുമാനമെടുത്ത് നടപ്പിലാക്കാൻ വേണ്ടി പോകുന്നത്
സമരസമിതിക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നതിൽ സന്തോഷകരമാണെന്നും ഇക്കാര്യത്തിൽ സർക്കാരിനെ മുക്തകണ്ഠം അഭിനന്ദിക്കുന്നു
കൂടുതൽ ജാഗ്രതയോടെ സർക്കാറിന്റെ നീക്കങ്ങൾ നോക്കിക്കാണുകയാണെന്നും സമര സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു
കാസർകോട് ബോസ്കോ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സുബൈർ പടുപ്പ് അധ്യക്ഷത വഹിച്ചു അമ്പലത്തറ കുഞ്ഞു കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു
കരീം ചൗക്കി സ്വാഗതം പറഞ്ഞു.താജുദ്ദീൻ പടിഞ്ഞാർ.ഷാഫി കല്ലുവളപ്പ് ഹമീദ് ചേരങ്കൈ.ശേഖരൻ ശിവപ്രസാദ് സിസ്റ്റർ സിനി ജയ്സൺ,സീതിഹാജി കോളിയടുക്കം. നാസർ പള്ളം.അബ്ദുറഹിമാൻ ബന്ദിയോട്. കുഞ്ഞി കൃഷ്ണൻ നീലേശ്വരം.ഉസ്മാൻ കടവത്ത് അബ്ദുല്ല കമ്പിളി ടി എഛ് അബുള്ള തെരുവത് ഫറീന കോട്ടപ്പുറം സിനി കാഞ്ഞങ്ങാട് റംല കാഞ്ഞങ്ങാട് ഷൈനി പ്രഭാകരൻ ഖദീജ മൊഗ്രാൽ ബീഫ് ഫാത്തിമ കുനിയ തസ്രീഫ മൊയ്തീൻ. കാർത്യായണി.സംബന്ധിച്ചു….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!