KSDLIVENEWS

Real news for everyone

സ്ക്രീൻ 432 നിന്നും 600 സ്‌ക്വയർ ഫീറ്റിലേക്ക്; കാസർകോട് സന്ധ്യരാഗത്തിൽ ഇനി കൂടുതൽ മികവോടെ കളി കാണാം

SHARE THIS ON

കാസര്‍കോട് : ലോകകപ് മത്സരങ്ങൾ തത്സമയം കാണുന്നതിനായി കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ നഗരസഭയുമായി ചേർന്ന് പുലിക്കുന്ന് സന്ധ്യരാഗം ഓഡിറ്റോറിയത്തില്‍ ഒരുക്കിയ കൂറ്റൻ സ്‌ക്രീനിൽ ഇനി കൂടുതൽ മികവോടെ കാൽപന്ത് മാമാങ്കം ആസ്വദിക്കാം. സ്‌ക്രീൻ വലിപ്പം നേരത്തെയുണ്ടായിരുന്ന 432 സ്‌ക്വയര്‍ ഫീറ്റിൽ നിന്ന് 600 ആയി ഉയർത്തി. 3 എച് ഡി വാളില്‍ 35,000 വാട്‌സിന്റെ ശബ്ദ സംവിധാനത്തോടെ പ്രദർശിപ്പിക്കുന്ന മത്സരങ്ങൾ വലിയ ആവേശത്തോടെയാണ് ഫുട്‍ബോൾ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. സംഘാടകരുടെ പ്രതീക്ഷയ്‌ക്കും മേലെയാണ് മത്സരങ്ങൾ കാണാൻ എത്തുന്നവരുടെ കണക്കുകൾ.



ലോകകപ്പിന്റെ ആവേശം ഒട്ടും ചോരാതെ ഏറ്റെടുത്തട്ടിരിക്കുകയാണ് കാസർകോട്ടെ കായികപ്രേമികൾ . ഒന്നിച്ചിരുന്ന് കളികാണുന്നതിനായി വന്‍ജനക്കൂട്ടമാണ് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ പുലിക്കുന്ന് സന്ധ്യരാഗം ഓഡിറ്റോറിയത്തില്‍ ഒരുക്കിയ കൂറ്റന്‍ സ്‌ക്രീനില് മുന്നില്‍ തടിച്ചുകൂടുന്നത്.


മത്സരങ്ങളില്ലാത്ത ദിവസങ്ങളിലും (ഡിസംബര്‍ 7,8,11,12,15,16), ഫൈനലിന്റെ പിറ്റേദിവസവും (dec 19) മ്യൂസിക് നൈറ്റും ഓഡിറ്റോറിയത്തില്‍ ഒരുക്കിയിട്ടുണ്ട്. എന്തുകൊണ്ടും ഖത്തര്‍ ലോകകപ് ഫുട്‌ബോളിനെ ജനകീയാഘോഷമാക്കുകയാണ് വ്യാപാരികളും കായിക പ്രേമികളും. അപ്‌ഷോട്ട് (upshot) ആണ് പരിപാടിയുടെ മീഡിയ പാർട്ണർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!