KSDLIVENEWS

Real news for everyone

ഹിമാചല്‍ മുഖ്യമന്ത്രിപദത്തിനായി കരുനീക്കങ്ങള്‍; അവകാശവാദവുമായി വീരഭദ്രസിങ്ങിന്റെ ഭാര്യ

SHARE THIS ON

ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള കരുനീക്കങ്ങള്‍ മുറുകുന്നു. അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്, ഹിമാചല്‍ കോണ്‍ഗ്രസ് മുന്‍അധ്യക്ഷന്‍ സുഖ്‌വിന്ദര്‍ സുഖു, മുന്‍പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കസേര ലക്ഷ്യംവെച്ചിരിക്കുന്നത്.

നിലവില്‍ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ പ്രതിഭയ്ക്കു വേണ്ടി പാര്‍ട്ടിക്കു മേല്‍ സമ്മര്‍ദം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. വീരഭദ്ര സിങ്ങിന്റെ പാരമ്പര്യത്തെ കോണ്‍ഗ്രസിന് അവഗണിക്കാനാവില്ലെന്നാണ് വീരഭദ്ര സിങ്ങിന്റെ കുടുംബം മുന്നോട്ടുവെക്കുന്ന വാദം.





തലേന്ന് രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്
Now Playing
45 കിലോ തീപ്പെട്ടിക്കൊള്ളി 10 വര്‍ഷത്തെ പ്രയത്‌നം, ഗിന്നസ് റെക്കോർ‍ഡ് നേടിയ ചാപ്ലിന്റെ ചിത്രം
കവർ സോങ്ങുകളിൽ നിന്ന് പിന്നണി ഗാനരംഗത്തേക്ക്; ഹിറ്റായി ‘ഫോർ ഇയേഴ്സി’ലെ സോണിയുടെ ശബ്ദം
കണ്ണുകളില്ല, പക്ഷേ കാഴ്ചയായി അച്ഛനുണ്ട് ഷിയാദിനൊപ്പം | mathrubhumi.com

എം.എല്‍.എമാര്‍ അവരുടെ നേതാവിനെ തിരഞ്ഞെടുക്കും. അവര്‍ കൈക്കൊള്ളുന്ന മികച്ച തീരുമാനം ഹൈക്കമാന്‍ഡിന് കൈമാറും, പ്രതിഭ മാധ്യമങ്ങളോടു പ്രതികരിച്ചു. അന്തരിച്ച വീരഭദ്ര സിങ്ങിന്റെ പേരിലാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പ് ജയിച്ചത്. അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ അവഗണിക്കാനാവില്ല. വീരഭദ്ര സിങ്ങിന്റെ പേരും ചിത്രവും പ്രവര്‍ത്തനങ്ങളും ഉപയോഗിച്ചാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ പേരും മുഖവും ഉപയോഗിച്ച് വിജയിച്ച ശേഷം അതിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കെങ്കിലും നല്‍കാനാകില്ല. ഹൈക്കമാന്‍ഡ് അങ്ങനെ ചെയ്യില്ലെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!