ഏക സിവിൽകോഡ് ബില്ല് രാജ്യസഭയിൽ; ബില്ലിനെ എതിർത്ത് പ്രതിപക്ഷം

ന്യൂഡൽഹി: ഏക സിവിൽ കോഡ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു. സ്വകാര്യ ബില്ലായാണ് രാജ്യസഭയിൽ ഇത് അവതരിപ്പിച്ചത്. ബി.ജെ.പി എം.പിയായ കിരോഡി ലാൽ മീണയാണ് ബില്ല് അവതരിപ്പിച്ചത്. ബില്ലിനെ എതിർക്കുന്നതിനായി മൂന്ന് പ്രമേയങ്ങൾ അവതരിപ്പിച്ചുവെങ്കിലും വോട്ടെടുപ്പിൽ പരാജയപ്പെട്ടു. നിരവധി കക്ഷികളുടെ കടുത്ത എതിർപ്പിന് ശേഷം, ഭരണഘടനയുടെ നിർദ്ദേശ തത്വങ്ങൾക്ക് കീഴിലുള്ള ഒരു വിഷയം ഉന്നയിക്കുന്നത് അംഗത്തിന്റെ നിയമാനുസൃതമായ അവകാശമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വാദിച്ചു.
തുടർന്ന് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ബിൽ ശബ്ദവോട്ടിന് വെച്ചു. ഏക സിവിൽ കോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്ന സി.പി.എം എം.പി ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ഈ ആശയം തന്നെ മതേതരത്വത്തിന് എതിരാണെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവ പറഞ്ഞു.സമാജ്വാദി പാർട്ടിയുടെ ആർജി വർമയും ബില്ലിനെ എതിർത്തു. ബില്ല് ആദ്യമായാണ് രാജ്യസഭയിൽ അവതരിപ്പിക്കുന്നത്. ഗുജറാത്തിൽ ഏക സിവിൽകോഡ് നടപ്പാക്കുമെന്നായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം നൽകിയത്. ഗുജറാ

